യുസി കോളേജിൽ ത്രിദിന അധ്യാപക പരിശീലന ശില്പശാലയ്ക്ക് തുടക്കമായി
യുസി കോളേജ് ബയോസയൻസസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലേഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന അധ്യാപക പരിശീലന ശില്പശാലയ്ക്ക് തുടക്കമായി.
മോളിക്കുലർ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് മെത്തേഡ്സ്: ഫ്രം ബെഞ്ച് ടു ഡാറ്റ അനാലിസിസ് എന്ന വിഷയത്തിൽ നടക്കുന്ന വർഷോപ്പ് കോളേജ് മാനേജർ ഡോ കെപി ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ ഡോ മിനി ആലീസ് അധ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ ഡോ. ഷിനിൽ സെബാസ്റ്റ്യൻ, ബയോസയൻസസ് വകുപ്പ് മേധാവി ശ്യാം മോഹൻ, ശില്പശാല കൺവീനർ ഡോ. സെറീൻ സാറ ജോൺ, മേരി ജോസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകൾക്ക് അഗ്രി ജിനോം ലാബ്സ് കൊച്ചി മുൻ സി.ഇ.ഒ. ഡോ. ജോർജ് തോമസ്, ശ്യാം മോഹൻ, ഡോ. സെറീൻ സാറ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
മോളിക്യുലാർ ബയോളജിയിലെയും ബയോഇൻഫർമാറ്റിക്സിലെയും ആധുനിക സാങ്കേതികവിദ്യകൾ അധ്യാപനത്തിലും ഗവേഷണത്തിലും പ്രയോജനപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ഡിഎൻഎ വേർതിരിക്കലും ശുദ്ധീകരണവും, ജനിതകഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ, മാർക്കർ അധിഷ്ഠിത തിരിച്ചറിയൽ രീതികൾ, മോളിക്യുലാർ മോഡലിങ്, ഡ്രഗ് ഡിസൈൻ, ജീവശാസ്ത്രത്തിലെ നിർമിതബുദ്ധിയുടെ പ്രയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. പ്രായോഗിക പരിശീലനത്തിലൂടെയും ഡാറ്റാ വിശകലനത്തിലൂടെയും ഗവേഷണരംഗത്തെ പുതിയ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തും.





